
രാജ്യം : കൃമിപുരം
നക്ഷത്രം : ചിത്തിര
അടയാളം : കോണകം
കേരള ബീവറേജ് കോര്‍പറേഷന്റെ സ്ഥാപകന്‍. കുതികാല്‍വെട്ട്, തെയ്യാട്ടം, വെള്ളമടി എന്നീ നാടന്‍ കലകളെ കോര്‍ത്തിണക്കി കൊണ്ടു ചെയ്യാവുന്ന ഒരു നൃത്തരൂപത്തിനു ജന്മം നല്കി. ഇതേ നേട്ടത്തിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. 1934- 45 കാലയളവില്‍ പഴശ്ശിരാജയുടെ പടത്തലവന്‍ ആവാന്‍ ശ്രമിച്ചു. " ഈ ജീവിതത്തില്‍ പെണ്ണെന്നൊന്നില്ല പെങ്ങളേ.." എന്ന പ്രയോഗത്തിലൂടെ സ്ത്രീ ഹൃദയങ്ങളില്‍ ചേക്കേറാന്‍ ശ്രമിച്ച കുറ്റത്തിന് 2 വര്‍ഷത്തേക്ക് വീട് വിലക്കും ഊര് വിലക്കും ലഭിച്ചതിനാല്‍ സനാതനയില്‍ 50 ഇല്‍ സ്ഥിര താമസം. പറയത്തക്ക ദുശ്ശീലങ്ങള്‍ ഇല്ലാത്തതായി ഒന്നുമില്ല. സ്ത്രീലംബടന്‍ എന്ന് കണ്ടാല്‍ പോലും പറയില്ല. ആഴ്ചയില്‍ 4 തവണ പല്ല് തേക്കും. റേഡിയോ മാംഗോ കേള്‍ക്കാതെ ഉറങ്ങില്ല. ചെയ്യുന്ന ജോലിയോട് പൂര്‍ണമായ ആത്മാര്‍ത്ഥത ഇത്തരം ജീവികളില്‍ കാണപ്പെടുന്ന ഒരു പ്രത്യേകതയാണ്. ഈ ജന്മത്തില്‍ മനുഷ്യന് ഗുണമുള്ള ഒന്നും ചെയ്യില്ല എന്ന പ്രതിജ്ഞ ആറാം വയസ്സില്‍ കൊച്ചച്ചന്‍ തലയില്‍ തൊടുവിച്ചു എടുപ്പിച്ചതിനാല്‍ അണുവിട വ്യത്യാസപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ