
രാജ്യം: പെരിങ്ങോം
നക്ഷത്രം: ഭരണി
അടയാളം: ചെവി
ഊഞ്ഞാലി തറവാട്ടിലെ അവസാനത്തെ പീസ്. കാമം ക്രോധം എന്നിവയില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ കൊച്ചിന്‍ യുനിവേഴ്സിറ്റിയിലെ കുപ്രസിദ്ധ ഹോസ്റ്റലായ സനാതനയിലേക്ക് മലകയറി. മലയാള ഭാഷാപോഷിണി എന്നും അറിയപ്പെടുന്നു. 'പൊഞ്ഞാറ്', 'കുമിര്‍ച്ച' തുടങ്ങിയ വാക്കുകള്‍ അനര്‍ഗനിര്‍ഘളമായ സംഭാവനകളില്‍ ഏതാനും ചിലവ മാത്രം. ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനു ശേഷം ഇന്ത്യ ഇപ്പോഴും സ്വതന്ത്രയായി നിലകൊള്ളുന്നതിനു ഒരേയൊരു കാരണ ഹേതു. ക്ഷിപ്ര കോപി, ക്ഷിപ്ര പ്രസാദി. ദിവസം മൂന്നു നേരം കുളിക്കും. 24 പുഷ് അപ്പ് മുടങ്ങാതെ രാവിലെ 6.30 നു എടുക്കുന്നതുകൊണ്ട് പഴയ തറവാടന്‍ മസ്സിലുകള്‍ക്ക് അവിടിവിടെ ചതവുകള്‍ ഉണ്ടെന്നല്ലാതെ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. കോസ്മോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ മുതുമുത്തച്ചനെ ഗുണ്ടാ-ആക്ട് പ്രകാരം ബ്രിട്ടീഷുകാര്‍ ഉഗാണ്ടയിലേക്ക് നാടു കടത്തിയ ശേഷം കുടുംബ ഭാരം മുഴുവന്‍ ഈ കുഞ്ഞു ചുമലില്‍ വന്നതാണ്. അതിന് ശേഷം ദൈവം സഹായിച്ചു കുടുംബത്ത് അടുപ്പ് പുകഞ്ഞിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ